2016_2017

വിടപറയാനൊരുങ്ങുന്ന 16
വിധിയുടെ പരിവേഷമേന്തുമ്പോൾ
പ്രതീക്ഷകളുമായീ 17
പടിവാതിലിലെത്തി നിൽക്കുന്നു

ഭയമാണെനിക്കൊന്നു പുഞ്ചിരിക്കാൻ
എന്തെന്നാൽ,
കയറ്റത്തിനപ്പുറം
ഇറക്കമുള്ളതുപോൽ
സന്തോഷത്തിനപ്പുറം
കണ്ണീരുമുണ്ട്…..,

ജീവിതത്തിൽ തോറ്റു പോകുമ്പോൾ കുറ്റബോധവും പഞ്ചാതാപവും ഉണ്ടാകും. ആ തോൽവിക്ക് കാരണം നമ്മൾ തന്നെ ആയത്കൊണ്ട്.

എന്നാൽ ജീവിതം നമ്മെ തോൽപ്പിക്കുമ്പോൾ എന്താണ് ചെയ്യുക! നിരാശനായ് നോക്കി നിൽക്കുകയല്ലാതെ…….,

ഒരു കെട്ടു നോട്ടാൽ തീരില്ല
ദുരിതങ്ങളിന്നീ ഭൂമിയിൽ
നവയുഗം പടുത്തുയർത്തുവാൻ
നാം തന്നെ ഇറങ്ങണം
നല്ലൊരു മനസ്സുമായ്