എന്നോർമ്മതൻ വീഥിയിൽ
നീയൊരു വടവൃക്ഷമായ്
നിലയുറപ്പിച്ചു നിൽപ്പതല്ലോ
പരിശ്രമിപ്പതു ഞാൻ ചില
വർഷങ്ങളോളം എങ്കിലും
പിഴിതുമാറ്റാൻ കഴിഞ്ഞില്ല നീ
വീണ്ടും പടർന്നു പന്തലിച്ചു
അറിയുന്നു ഞാനീ പരാജയവുമീ
വഴിയെന്നും നിന്നിലേക്കല്ലയോ
വറ്റാത്തൊരെൻ പ്രണയ
തീർത്ഥത്താൽ നീയിന്നും
വാടാതെ നിലകൊള്ളുന്നു
ഒടുവിലിന്നു ഞാനാ വൃക്ഷത്തിൻ
തൻ തണലിൻ നിദ്രയേകിടുന്നു

വളരുന്ന ലോകവും
വരളുന്ന ഭൂമിയും
വിരളമായിടും ജീവൻ നാളെ
വിചിത്രമാണീ മർത്യർതൻ
വിവേകശൂന്യമാം പ്രവർത്തികൾ
വിനയായിടും ഒരുനാൾ
വികസനമെന്ന ക്രൂരതയാൽ

വീണുപോയടത്തു നിന്നും പരിക്കുകളോടെ വീണ്ടും ഓടാൻ തുടങ്ങിയവനാണ് ഞാൻ.

ലക്ഷ്യത്തിലെത്തുമോ എന്നെനിക്കറിയില്ല. എങ്കിലും ഈ ശ്രമം ഉപേക്ഷിച്ച് പരാജയം സ്വയം ഏറ്റുവാങ്ങാൻ തയ്യാറല്ല.

ഈ വീഴ്ച ഒരു പാഠമായിരുന്നു, ചില തിരിച്ചറിവുകളായിരുന്നു.

ഒപ്പമുള്ളവരെ തിരിച്ചറിഞ്ഞ നിമിഷം.

പൊയ്മുഖങ്ങളെ മനസ്സിലാക്കിയ നിമിഷം.

കടപ്പെട്ടിരിക്കുന്നു, ഒരു താങ്ങായ് നിന്നവരോട്.

ഇനിയൊരു വീഴ്ച താങ്ങില്ല,

എങ്കിലും മറക്കില്ല ഒന്നും

ഞാനാ ലക്ഷ്യത്തിലെത്തിയാൽ……….,