ഇന്നെന്റെ കണ്ണുനീരാലെൻ
പൊക്കിൾകൊടി നനഞ്ഞപ്പോളീ
ജന്മമൊരു പാഴ്മരുഭൂമിയായ് തോന്നി.
തിളിർക്കില്ല പൂക്കില്ല ഒരു
പുൽനാമ്പു പോലും
വീശില്ലൊരു കുളിർക്കാറ്റും മഴയുമീ
ജീവിതമെന്ന മരുഭൂമിയിൽ.
കണ്ണീർ ചാലിൽ മുളച്ചൊരാ മുൾച്ചെടി
പോറിയ പാടുകളുണ്ടെൻ ഹൃദയത്തിൽ

ഓർമ്മകൾ..,

കാലത്തിനുപോലും അടർത്തി മാറ്റാൻ
കഴിയാത്ത ചിലതുണ്ട്,
അതിലൊന്നാണ് എന്റെ ഹൃദയത്തിലുള്ള
നിന്റെ ഓർമ്മകൾ….,

പെയ്തൊഴിഞ്ഞ മഴയുടെ കുളിരിൽ
തല ചായ്ച്ചിരിക്കുമ്പോൾ
എന്നെ പ്രണയാർദ്രനാക്കി നീ
മാഞ്ഞു പോയതെന്തേ
എൻ മാരിവില്ലേ…,

നിദ്രേ നിനക്കായ്

എന്തേ നിദ്രേ നീയിത്ര
വൈകുന്നു,
നിശയുടെ പാതകളെങ്ങോ
നീളുന്നു.
വിജനമാം സ്വപ്ന സഞ്ചാര
പാതകൾ
നിനക്കായ് കാത്തിരിക്കുന്നു.
മിഴികൾ രണ്ടുമിപ്പഴും
സാക്ഷിയായ് നിൽക്കുന്നു
നേരിൻ്റെ നിറമുള്ള ജീവിതവും
നോക്കി.
രാക്കിളികളൊക്കെയും എന്തോ
പാടുന്നു
എൻ കർണ്ണങ്ങളിലൊക്കെയും
നിലവിളികൾ മാത്രം.
സന്ധ്യേ നീ വിടപറയും നേരം
ഇരുട്ടിൻ്റെ പടിവാതിൽ തുറക്കുന്നു
ഇന്നീ വിശ്വത്തിലെങ്ങും മർത്യർതൻ
മനസ്സിലും ഇരുട്ടല്ലോ.
നിദ്രേ നിനക്കായ് കാത്തിരിക്കുന്നു
ഞാനിവിടെ
എനിക്കു നീയൊരു സുഖ
നിദ്രയേകിയാലും
കാലമിതേറെയായി നിന്നെ
ഞാനൊന്നറിഞ്ഞിട്ട്,
ഒന്നുറങ്ങിയിട്ട്….,