നഷ്ടമായെന്നറിഞ്ഞിട്ടും സഖീ
നീ എന്റെ
ശിഷ്ടകാലവും കൊണ്ടു
യാത്രയായി.
വ്യർഥമാണെന്നറിഞ്ഞിട്ടും
ഞാൻ ഈ
വിരഹാർദ്രമാം വീഥിയിൽ
കാത്തു നിൽപ്പൂ….,
എ കെ പി

എന്നോർമ്മതൻ വീഥിയിൽ
നീയൊരു വടവൃക്ഷമായ്
നിലയുറപ്പിച്ചു നിൽപ്പതല്ലോ
പരിശ്രമിപ്പതു ഞാൻ ചില
വർഷങ്ങളോളം എങ്കിലും
പിഴിതുമാറ്റാൻ കഴിഞ്ഞില്ല നീ
വീണ്ടും പടർന്നു പന്തലിച്ചു
അറിയുന്നു ഞാനീ പരാജയവുമീ
വഴിയെന്നും നിന്നിലേക്കല്ലയോ
വറ്റാത്തൊരെൻ പ്രണയ
തീർത്ഥത്താൽ നീയിന്നും
വാടാതെ നിലകൊള്ളുന്നു
ഒടുവിലിന്നു ഞാനാ വൃക്ഷത്തിൻ
തൻ തണലിൻ നിദ്രയേകിടുന്നു

വളരുന്ന ലോകവും
വരളുന്ന ഭൂമിയും
വിരളമായിടും ജീവൻ നാളെ
വിചിത്രമാണീ മർത്യർതൻ
വിവേകശൂന്യമാം പ്രവർത്തികൾ
വിനയായിടും ഒരുനാൾ
വികസനമെന്ന ക്രൂരതയാൽ

ഇന്നെന്റെ കണ്ണുനീരാലെൻ
പൊക്കിൾകൊടി നനഞ്ഞപ്പോളീ
ജന്മമൊരു പാഴ്മരുഭൂമിയായ് തോന്നി.
തിളിർക്കില്ല പൂക്കില്ല ഒരു
പുൽനാമ്പു പോലും
വീശില്ലൊരു കുളിർക്കാറ്റും മഴയുമീ
ജീവിതമെന്ന മരുഭൂമിയിൽ.
കണ്ണീർ ചാലിൽ മുളച്ചൊരാ മുൾച്ചെടി
പോറിയ പാടുകളുണ്ടെൻ ഹൃദയത്തിൽ

പെയ്തൊഴിഞ്ഞ മഴയുടെ കുളിരിൽ
തല ചായ്ച്ചിരിക്കുമ്പോൾ
എന്നെ പ്രണയാർദ്രനാക്കി നീ
മാഞ്ഞു പോയതെന്തേ
എൻ മാരിവില്ലേ…,

നിദ്രേ നിനക്കായ്

എന്തേ നിദ്രേ നീയിത്ര
വൈകുന്നു,
നിശയുടെ പാതകളെങ്ങോ
നീളുന്നു.
വിജനമാം സ്വപ്ന സഞ്ചാര
പാതകൾ
നിനക്കായ് കാത്തിരിക്കുന്നു.
മിഴികൾ രണ്ടുമിപ്പഴും
സാക്ഷിയായ് നിൽക്കുന്നു
നേരിൻ്റെ നിറമുള്ള ജീവിതവും
നോക്കി.
രാക്കിളികളൊക്കെയും എന്തോ
പാടുന്നു
എൻ കർണ്ണങ്ങളിലൊക്കെയും
നിലവിളികൾ മാത്രം.
സന്ധ്യേ നീ വിടപറയും നേരം
ഇരുട്ടിൻ്റെ പടിവാതിൽ തുറക്കുന്നു
ഇന്നീ വിശ്വത്തിലെങ്ങും മർത്യർതൻ
മനസ്സിലും ഇരുട്ടല്ലോ.
നിദ്രേ നിനക്കായ് കാത്തിരിക്കുന്നു
ഞാനിവിടെ
എനിക്കു നീയൊരു സുഖ
നിദ്രയേകിയാലും
കാലമിതേറെയായി നിന്നെ
ഞാനൊന്നറിഞ്ഞിട്ട്,
ഒന്നുറങ്ങിയിട്ട്….,

rose

ഒരു ചെടിയുടെ വിരഹ വേദനയിൽ
നിൻ പ്രണയം നീ പൂവണിയിക്കുമ്പോൾ
വിസ്മരിക്കരുത് നിനക്കായ് വാടിയ
പനിനീർ പൂവിനെ,

ജീവിതത്തിൽ തോറ്റു പോകുമ്പോൾ കുറ്റബോധവും പഞ്ചാതാപവും ഉണ്ടാകും. ആ തോൽവിക്ക് കാരണം നമ്മൾ തന്നെ ആയത്കൊണ്ട്.

എന്നാൽ ജീവിതം നമ്മെ തോൽപ്പിക്കുമ്പോൾ എന്താണ് ചെയ്യുക! നിരാശനായ് നോക്കി നിൽക്കുകയല്ലാതെ…….,

ഒരു കെട്ടു നോട്ടാൽ തീരില്ല
ദുരിതങ്ങളിന്നീ ഭൂമിയിൽ
നവയുഗം പടുത്തുയർത്തുവാൻ
നാം തന്നെ ഇറങ്ങണം
നല്ലൊരു മനസ്സുമായ്

CRY

If u feel to cry, cry like sky.

After the rain sky will clear.

If you did’t cry and hide inside,

your heart like cloudy sky.

There will not sun,moon and stars,

Which make sky beautiful.

You will not have peace and happy,

which make your life dark with

Storm lightning and thunder.

എന്തിനീ ക്രൂരത

ഒരുദീപമെങ്കിലും നിൻ മനസിൽ  തെളിഞ്ഞിരുന്നെങ്കിലീ
രക്തചൊരിച്ചലുകൾ ഒഴിവാക്കാമായിരുന്നില്ലെ,
ആർക്കോ വേണ്ടി അറുത്തവനെ
നീ ആദ്യമായ് കണ്ടതിപ്പഴല്ലേ.
നിന്നരിവാളൊന്നു വീശുന്നതിൻ മുമ്പ്
ഒരു മാത്രയൊന്നു കണ്ണടയ്ക്കൂ
നിറകണ്ണുമായ് പിടയുന്നൊരമ്മ
തളർന്നുവീഴുന്നൊരു ഭാര്യ
പകച്ചു നിൽപ്പാ പിഞ്ചു പൈതങ്ങൾ.
നിൻകൈയിലിരിക്കുന്ന വാളാലീ
ജീവിതങ്ങൾ ദുരിതപൂർണമായിടുന്നു
ഒരു കൊലയല്ലിതെന്നറിയിക്കുക നീ
ഒരു കുടുംബത്തെതന്നെ വധിച്ചുവല്ലോ
രക്തസാക്ഷിയാക്കുവാനോഓടുന്ന നാടിതു
എന്നാലും നഷ്ടമെന്നതവനു മാത്രം
ഒരു ജീവനെടുത്തിട്ടെന്തിനീനാട് അവൻ
മരണത്തെ ഘോഷയാത്രയാക്കുന്നു
ഇന്നവൻ രക്തസാക്ഷിയായെങ്കിൽ
നാളെയതു നീയുമാകാം
നീന്നെയീ ദൗത്യമേൽപ്പിച്ചവരൊന്നും
നിൻ്റെ രക്ഷയ്‌ക്കെത്തുകില്ല
നിൻ്റെ ജഡത്തെയും കൊണ്ടവർ
നഗര പ്രദിക്ഷണവും നാലു പ്രസഗവും
അന്നുനിന്നമ്മയും ഭാര്യയുംമിവിടെ
അന്നത്തിനായി അലയുമല്ലോ
ഇനിയാ വാളുപേക്ഷിച്ചാലും നീ
ഒരു മനുഷ്യനായ് ജീവിച്ചാലും
രക്തക്കറപൂണ്ട കൈകൾവേണ്ടിനി
രക്ഷയ്ക്കായെത്തുന്ന കൈകൾ മതി.

സുഹൃത്ത്

ആയിരം ലൈക്‌സിനും
പതിനായിരം ഫ്രണ്ട്സിനും
തിരയുന്ന നിന്നോടു
ഞാനൊന്നു ചൊല്ലട്ടെയോ?
നിൻ ജീവിതതാളമൊന്നിടറിയാൽ
ഇതിൽ എത്ര പേരുണ്ട്
നിനക്കൊരു താങ്ങായ്
അല്ലെങ്കിലെത്രയുണ്ടാകും
നിനക്കൊരു കൂട്ടിന്,
അതുമല്ലെങ്കിലെത്രപേർ
നിന്നെ നിനച്ചിരിക്കും?
ഇല്ലായ്മയിൽ നിനക്കാരുണ്ട്
കൂട്ടിനെന്നറിയുക എന്തെന്നാൽ
അവരല്ലോ നിന്നുടെ യഥാർത്ത
സുഹൃത്തുക്കൾ…,