നേരം പുലരുമ്പോളാദ്യം
സേവിപ്പതും നിന്നെ
അന്നത്തിനു മുമ്പും പിമ്പും
അത്താഴം കഴിഞ്ഞു കിടക്കുമ്പൊഴും
നീ തന്നെയല്ലോ ശരണം
ഇന്നെൻ്റെ ജീവനു
രക്ഷയും നീ തന്നെ
എൻ്റെ മടിശീല
തീർത്തതും നീ തന്നെ
ഇന്നീ ലോകത്തിൽ
നിന്നെയറിയാത്തവരായി
ആരുമില്ല
ഏവരും നിന്നടിമയല്ലോ…!
നാളെ നീയില്ലെങ്കിൽ
ഞാനുമില്ലന്നതു
ഒരു പരമാർഥമല്ലോ….!