Category: Uncategorized
Be the one who can make anyone feel like they are someone…
words have limitations for express your feelings
People will forget what you said.
People will forget what you did.
But people will never forget how you made them feel
Never give up on something that you can’t go a day without thinking about it
The heart has so much to say,
its the lack of words causing delay
Learn to let go.
Not everyone in your life is meant to stay
അരുതേയെന്നു ചൊല്ലിയതുകേൾ-
ക്കാതടർത്തെടുത്തല്ലോ ആ പുഷ്പം
കഴിയില്ലിനി നിനക്കാ ജീവൻ
തിരിച്ചു നൽകാൻ
നിൻ കൈയാലെ അവൾ
കൊഴിഞ്ഞു പോയി
“You can close your eyes to things you don’t
want to see, but you can’t close your heart to
the things you don’t want to feel
Life is like an Olympics.
Lot of games are there.
If you did hardwork you will win, else you fail.
If fail after hardwork it means you need to take little more effort.
You can stop play at anytime. But no one remember you.
If you win by continues hardwork, all are remember you.you will get many thing. Your failure are forget by that win.
So keep trying,
One day you will win…,
നിൻ മിഴികളിൽ നിറയുന്നൊരനുരാഗതേൻകണം
നുകരുവാൻ ഞാനൊരു ശലബമാകാം
കരിമഷികണ്ണുള്ള പേടമാനേ
മൊഴികളിലെന്തേ ഒരു മൗനം
കേൾക്കാൻ കൊതിച്ച വാക്കുകളൊക്കെയും
നിൻ നേത്രത്താലെന്നോടുചൊല്ലി
നാണം തുളുമ്പുന്ന മിഴികളിലിന്നു
പ്രേമം വിടർന്നു നിൽപ്പൂ
സൂര്യോദയത്തേകൾ മനോഹാരിത സൂര്യാസ്തമയത്തിനാണ്.
അതുപോലെയാണ് ജീവിതവും.
ബാല്യത്തേക്കാൾ മനോഹരം വാർധക്യമാണ്.
ബന്ധുകളും നിങ്ങളുടെ നിഷ്കളങ്കതയുമാണ് ബാല്യത്തിൻ്റെ മനോഹാരിത.
എന്നാൽ ഒരു ജീവിതത്തിൻ്റെ അറിവും അനുഭവപാഠങ്ങളും, നേടിയ സുഹൃത്ബന്ധങ്ങളും, ജീവിത പങ്കാളിയും,കുടുംബവും എല്ലാം വാർധക്യത്തെ മനോഹരമാക്കുന്നു.
മറവി
ചിലർ മറക്കാൻ ശ്രമിക്കുന്നു
ചിലർ മറന്നെന്നു നടിക്കുന്നു
ചിലതൊക്കെ മറന്നിരിക്കുന്നു
മറവിയൊരനുഗ്രഹമാകും എന്നാ
ലതു ചിലപ്പോൾ പാപമാകും
മറക്കുക നിൻ ദുഃഖങ്ങളെ എന്നാലും
മറക്കരുതൊരിക്കലും നീ
പിന്നിട്ട വഴികളും താങ്ങായ കൈകളും
മരുന്ന്
നേരം പുലരുമ്പോളാദ്യം
സേവിപ്പതും നിന്നെ
അന്നത്തിനു മുമ്പും പിമ്പും
അത്താഴം കഴിഞ്ഞു കിടക്കുമ്പൊഴും
നീ തന്നെയല്ലോ ശരണം
ഇന്നെൻ്റെ ജീവനു
രക്ഷയും നീ തന്നെ
എൻ്റെ മടിശീല
തീർത്തതും നീ തന്നെ
ഇന്നീ ലോകത്തിൽ
നിന്നെയറിയാത്തവരായി
ആരുമില്ല
ഏവരും നിന്നടിമയല്ലോ…!
നാളെ നീയില്ലെങ്കിൽ
ഞാനുമില്ലന്നതു
ഒരു പരമാർഥമല്ലോ….!
ദൈവം
ദൈവമേ അങ്ങെവിടെയാണ്
അമ്പലങ്ങളിലും പള്ളികളിലും
ഞാൻ വന്നു…
അങ്ങയെ കണ്ടില്ല
പലയിടത്തും അന്വേഷിച്ചു
എവിടെയും കണ്ടില്ല
ലോകത്തിൻ്റെ നിലവിളികൾ
ഏറിവരുന്നു
എങ്ങും രോദനങ്ങൾ മാത്രം
എന്നിട്ടും അങ്ങ് ഒന്നും
കാണുന്നില്ല
കേൾക്കുന്നില്ല.
അന്നത്തിനും ആശ്രയത്തിനും വേണ്ടി
കൈകൾ ഉയരുന്നു
കണ്ടില്ലെന്നു ഞാൻ എങ്ങനെ നടിക്കും
ഒരു കൈക്ക് സഹായമേകാൻ
എനിക്ക് കഴിയും.
അപ്പോൾ മറ്റുള്ളവരോ?
എങ്കിലും ആവുന്നത് ഞാൻ ചെയ്യാം
ഒരു പക്ഷേ അതൊരു
തിരിച്ചറിവായിരുന്നു.
ഞാൻ തേടിനടന്നതു
എന്നെ തന്നെയായിരുന്നു
ഈശ്വരനിരിക്കുന്നത് എന്നിലാണ്
കാണാൻ കണ്ണൂതന്നു
കേൾക്കാൻ കാതും
തിരിച്ചറിയാതെ പോയത് ഞാനാണ്
ഏവരും ഇത് തിരിച്ചറിഞ്ഞെങ്കിൽ
അമ്പലങ്ങളും പളളികളും
ഭണ്ഡാരങ്ങളും നമുക്ക് വേണ്ട
കൊള്ളയും കൊലയും
കാണാമറയത്താകും
ഏവരും ഈശ്വരനെ തിരിച്ചറിഞ്ഞാൽ
ഇന്നീ ലോകം സ്വർഗമാകും
എൻ മനം നിന്നെ മറക്കാൻ ശ്രമിപ്പതുപോൽ
നിന്നെയാരും ഓർക്കുകില്ല…,
കടലാസുതോണിപോൽ
ഒഴുകുന്നു ഞാനിന്നു
കടലിലെത്തുമെന്ന
പ്രത്യാശയാൽ……,
കടലോളം കണ്ണുനീറൊരു
പുഞ്ചിരിയാൽ മറച്ചിട്ടും
കരകാണാതലഞ്ഞപ്പോൾ
അടിതെറ്റി വീണതിൽ ഞാൻ
മഴവില്ല് മാഞ്ഞു പോയപ്പോൾ
മാനം തെളിഞ്ഞതുപോൽ
നീ മാഞ്ഞു പോയിട്ടും എന്തേ
എൻ മനമിന്നും തെളിയാത്തൂ