എന്നോർമ്മതൻ വീഥിയിൽ
നീയൊരു വടവൃക്ഷമായ്
നിലയുറപ്പിച്ചു നിൽപ്പതല്ലോ
പരിശ്രമിപ്പതു ഞാൻ ചില
വർഷങ്ങളോളം എങ്കിലും
പിഴിതുമാറ്റാൻ കഴിഞ്ഞില്ല നീ
വീണ്ടും പടർന്നു പന്തലിച്ചു
അറിയുന്നു ഞാനീ പരാജയവുമീ
വഴിയെന്നും നിന്നിലേക്കല്ലയോ
വറ്റാത്തൊരെൻ പ്രണയ
തീർത്ഥത്താൽ നീയിന്നും
വാടാതെ നിലകൊള്ളുന്നു
ഒടുവിലിന്നു ഞാനാ വൃക്ഷത്തിൻ
തൻ തണലിൻ നിദ്രയേകിടുന്നു