എന്തേ നിദ്രേ നീയിത്ര
വൈകുന്നു,
നിശയുടെ പാതകളെങ്ങോ
നീളുന്നു.
വിജനമാം സ്വപ്ന സഞ്ചാര
പാതകൾ
നിനക്കായ് കാത്തിരിക്കുന്നു.
മിഴികൾ രണ്ടുമിപ്പഴും
സാക്ഷിയായ് നിൽക്കുന്നു
നേരിൻ്റെ നിറമുള്ള ജീവിതവും
നോക്കി.
രാക്കിളികളൊക്കെയും എന്തോ
പാടുന്നു
എൻ കർണ്ണങ്ങളിലൊക്കെയും
നിലവിളികൾ മാത്രം.
സന്ധ്യേ നീ വിടപറയും നേരം
ഇരുട്ടിൻ്റെ പടിവാതിൽ തുറക്കുന്നു
ഇന്നീ വിശ്വത്തിലെങ്ങും മർത്യർതൻ
മനസ്സിലും ഇരുട്ടല്ലോ.
നിദ്രേ നിനക്കായ് കാത്തിരിക്കുന്നു
ഞാനിവിടെ
എനിക്കു നീയൊരു സുഖ
നിദ്രയേകിയാലും
കാലമിതേറെയായി നിന്നെ
ഞാനൊന്നറിഞ്ഞിട്ട്,
ഒന്നുറങ്ങിയിട്ട്….,