tumblr_od4hyfga7c1vew6huo1_1280

ഇന്നെൻ്റെ ശബ്ദം നിനക്കന്യമാണെങ്കിലും
ഞാനിനിയും ശബ്ദിക്കും നാളേക്കുവേണ്ടി
സ്വത്തിനും ജീവനും സംരക്ഷണമേകേണ്ടോർ
ചൂഷണം ചെയ്യുന്ന കാലമല്ലോ,
പെണ്ണായി പിറന്നൊരീ സോദരിക്കു
പേടിയല്ലോ ഇന്നിവിടെ ജീവിക്കുവാൻ
ആണായി പിറന്നിട്ടെന്തു കാര്യം ഇവിടുള്ളോർ
ആണത്തമില്ലാതെ ജീവിക്കുന്നു
കൊള്ളയും കൊലയും കൈക്കൂലിയും
കൊടികുത്തിവാഴുന്ന ലോകമല്ലോ
കൺമുന്നിലെല്ലാം നടക്കുന്ന നേരവും
കണ്ണടച്ചിരുട്ടാക്കും മർത്യരല്ലോ നാം
കണ്ണക്കാൻ നേരമൊന്നോർക്കുക നീ
ഇന്നവനാണെങ്കിൽ നാളെയതു നീയല്ലോ
ഇന്നുഞാനൊറ്റയ്ക്കു ശബ്ദം മുഴക്കുന്നു
നാളെയതു ലോകം ഏറ്റെടുക്കാൻ
അന്നെൻ്റെ ശബ്ദം നിനക്കുസുപരിചിത-
മെങ്കിലും നീയെന്നെ കാൺപതില്ല
കാലമെന്നെയൊരു രക്തസാക്ഷിയാക്കിടും
കഴിഞ്ഞ കാലത്തിലുമങ്ങനെ തന്നെയല്ലോ
ഇന്നെൻ്റെ ശബ്ദം നീ കേട്ടിരുന്നെങ്കിൽ
എനിക്കുമൊരു ജീവിതം സഫലമായേനേ…,

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s