tumblr_octdwkqiyz1vew6huo1_1280

ഓർമകൾ പൂക്കുന്ന പൂവാഗചോട്ടി-
ലിന്നാരെയൊ ഞാനോർത്തിരിക്കുന്നു
വരുമെന്നോതി പോയൊരാവീഥിയിൽ
നിൻപാദങ്ങളിന്നും തെളിഞ്ഞു നിൽപ്പു
കാലങ്ങളൊക്കെയും പോയ്മറഞ്ഞാലു-
മീകലാലയമിന്നും എനിക്കെൻ്റെ
ഓർമകളിലുറങ്ങുന്ന വസന്തകാലം
സൗഹൃദമെന്തെന്നറിഞ്ഞ നാളിലതി-
ന്നാഴങ്ങളിലേകൂഴിയിട്ടു ഞാൻ
കൂട്ടായ്നിന്ന നാൾതൊട്ടവരെന്നും
കൂട്ടിനുണ്ടവർ എനിക്കിന്നും
പ്രായത്തിൻ ചാപല്യങ്ങളുമേന്തിയീ
കാലവും കടന്നുപോയ്ക്കൊണ്ടിരുന്നു
ഓർക്കുന്നു ഞാനാ സുദിനമിന്നുമെൻ്റെ
നേത്രങ്ങൾ ഹൃദയംകൈക്കൊണ്ടനേരം
ഞാനന്നുമീ വാഗതൻ ചോട്ടില-
നുരാഗ പൂമഴയേറ്റു നിന്നു.
കാലമെന്നോ കൈകോർത്തു നമ്മുടെ
സ്നേഹസാന്ദ്രമാം ജീവിതയാത്രയിൽ
കൊല്ലപ്പരീക്ഷകഴിഞ്ഞുനാം പിരിയു-
മ്പോളന്നുമീ വാഗതൻ സാക്ഷി
വരുമെന്നുപറഞ്ഞു നീയകലുന്നതന്നും
ഇവിടേകനായ്ഞാൻ നോക്കി നിൽപ്പൂ
ഇനിയൊരുമടക്കം നിനക്കില്ലെന്നു
അറിഞ്ഞ നാൾതൊട്ടിന്നും ഞാനീ
വാഗമരച്ചോട്ടിൽ നിനച്ചിരിപ്പൂ
ഇന്നു പൊഴിയുന്ന പൂക്കളൊക്കെയു-
മെൻ സ്മരണതൻ സ്മാരകത്തിൽ-
പതിക്കവെ
നടക്കുന്നു നീങ്ങുന്നവിടേക്കു ഞാൻ
നീപിന്നിട്ടതേ പാതയിൽ…..,

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s