ദൈവമേ അങ്ങെവിടെയാണ്
അമ്പലങ്ങളിലും പള്ളികളിലും
ഞാൻ വന്നു…
അങ്ങയെ കണ്ടില്ല
പലയിടത്തും അന്വേഷിച്ചു
എവിടെയും കണ്ടില്ല
ലോകത്തിൻ്റെ നിലവിളികൾ
ഏറിവരുന്നു
എങ്ങും രോദനങ്ങൾ മാത്രം
എന്നിട്ടും അങ്ങ് ഒന്നും
കാണുന്നില്ല
കേൾക്കുന്നില്ല.
അന്നത്തിനും ആശ്രയത്തിനും വേണ്ടി
കൈകൾ ഉയരുന്നു
കണ്ടില്ലെന്നു ഞാൻ എങ്ങനെ നടിക്കും
ഒരു കൈക്ക് സഹായമേകാൻ
എനിക്ക് കഴിയും.
അപ്പോൾ മറ്റുള്ളവരോ?
എങ്കിലും ആവുന്നത് ഞാൻ ചെയ്യാം
ഒരു പക്ഷേ അതൊരു
തിരിച്ചറിവായിരുന്നു.
ഞാൻ തേടിനടന്നതു
എന്നെ തന്നെയായിരുന്നു
ഈശ്വരനിരിക്കുന്നത് എന്നിലാണ്
കാണാൻ കണ്ണൂതന്നു
കേൾക്കാൻ കാതും
തിരിച്ചറിയാതെ പോയത് ഞാനാണ്
ഏവരും ഇത് തിരിച്ചറിഞ്ഞെങ്കിൽ
അമ്പലങ്ങളും പളളികളും
ഭണ്ഡാരങ്ങളും നമുക്ക് വേണ്ട
കൊള്ളയും കൊലയും
കാണാമറയത്താകും
ഏവരും ഈശ്വരനെ തിരിച്ചറിഞ്ഞാൽ
ഇന്നീ ലോകം സ്വർഗമാകും
Nice
LikeLiked by 1 person
Thanks
LikeLike