ജീവിതം

ജിവിതം, അത് ഒരു യുദ്ധമാണ്. ആഗ്രഹങ്ങളും സ്വപ്നങ്ങളും വെട്ടിപ്പിടിക്കാനുള്ള യുദ്ധം. പ്രതീക്ഷകളാണ് അവൻ്റെ ഊർജം. അനുഭവങ്ങളാണ് അവൻ്റെ അറിവ്. അതാണ് ആയുധവും. ജന്മമെടുത്തതു മുതൽ പോരാളിയാണ്. ജീവിക്കുവാൻ വേണ്ടി. ചിലർ ഒറ്റയ്ക്ക്, മറ്റുള്ളവർ ജന്മം കൊണ്ട് നേടിയ ബന്ധങ്ങളുമായ്. ജനനം തന്നെ ഒരു പോരാട്ടമാണ്. ചിലർ ജനിക്കുന്നതു തന്നെ വിജയത്തിലേക്കാണ്. ചിലർ ജന്മം കൊണ്ട്തന്നെ പരാജയത്തിലേക്കും. രോഗിയായ് ജനിക്കുന്നവൻ അപോഴേ പൊരുതുവാൻ തുടങ്ങുന്നു. അനാഥനായ് പിറന്നവൻ അശരണനാക്കുന്നു. മറ്റുള്ളവർ ജന്മം കൊണ്ട് സുഹൃദം നേടിയവർ.
ഇനിയുള്ളത് വിധിയുടെ കൈകളിലാണു. പോരാട്ടം തുടങ്ങി. ചിലർ ജയിക്കുന്നു, ചിലർ പാരാജയപ്പെടുന്നു. മറ്റു ചിലർ പാതിവഴിയിൽ തളർന്നു വീഴുന്നു. വീരമൃത്യു വരിക്കുന്നവരും, ഭീതിയാൽ സ്വയം മരിക്കുന്നവരും ഇവിടെയുണ്ട്.
ജയിക്കുന്നവൻ ആഹ്ലാദിക്കുന്നു. പരാജിതനായവൻ ദുഃഖിക്കുന്നു. ചിലർ വീണ്ടും പോരാടാൻ ഇറങ്ങുന്നു.അവരാണ് യധാർത്ത പോരാളി.അവർ ചരിത്രം കുറിക്കുന്നു.
പരാജയം സ്വീകരിച്ചവർ വിധിക്കായ് കാത്തിരിക്കുന്നു.
അപരാജിതർ വെട്ടിപിടിക്കുന്നു. മറ്റു ജന്മങ്ങളെ ചവിട്ടിമെതിക്കുന്നു. ഏടുവിൽ അഹങ്കാരത്താൽ അധപതിക്കുന്നു. പോരാടി ജയിച്ചവൻ
പലർക്കും താങ്ങും തണലുമാകുന്നു. കാരണം പരാജയത്തിൻ്റെ വേദന അവനറിയാം. അവൻ ദൈവതുല്യനാകുന്നു. മറ്റുള്ളവരുടെ പ്രാർത്ഥന അവനു കൂട്ടാകുന്നു.
ഇന്നു ഞാനും നീയും ഈ യുദ്ധത്തിലെ പോരാളികളാണ്. വിധിയുടെ തീരുമാനം എന്തുമാകട്ടെ. പോരാടുക. അവസാനം വരെ….,

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s