ഞാൻ

ഇളം തെന്നൽ തഴുകി കടന്നു പോയ്. സായാഹ്ന സന്ധ്യയുടെ ചാരുതയിൽ ഞാൻ മെല്ലെ പറന്നു പൊങ്ങി. ആകാശ നീലിമയോട് ചേർന്നു നിന്ന് ആഴക്കടലിലേക്ക് ആഴ്ന്നിറങ്ങുന്ന സൂര്യൻ്റെ മനോഹാരിത ഞാൻ ആസ്വദിച്ചു. തിരമാലയുടെ തീരങ്ങളിൽ ഓടിക്കളിക്കുന്ന കുട്ടികളും എന്നെ കിട്ടില്ല എന്ന ഭാവത്തിൽ തിരയിൽ നിന്നും ഓടി അകലുന്നവരും തിരക്കേറിയ ജീവിത ശൈലികളിൽ നിന്നും ഒരൽപ്പം ശാന്തത തേടി വന്നവരും കാത്തു വെച്ച പ്രണയം കൈമാറാൻ കൈകോർത്ത് നടക്കുന്നവരും അങ്ങനെ ഈ നിമിഷങ്ങൾ മെല്ലെ കടന്നു പോയ്കൊണ്ടിരിക്കുന്നു.
ഞാൻ ഉയരങ്ങളിലേക്ക് നോക്കി. ആകാശത്ത് പാറി നടക്കുന്ന പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങൾ.അവക്കിടയിലൂടെ പാറി നടക്കാൻ വെമ്പൽ കൊണ്ടു. പാതി തെളിഞ്ഞു നിൽക്കുന്ന ചന്ദ്രനും കൂടെ കൂട്ടിനെന്നോണം ആരോ വാരി വിതറിയ നക്ഷത്രങ്ങളും, ഈ കാഴ്ച്ചകപ്പുറമുള്ള പ്രപഞ്ചത്തിൻ്റെ മായാലോകം എൻ്റെ മനസിൽ തെളിഞ്ഞു നിന്നു. അവ എൻ്റെ സ്വപ്നങ്ങളായ് മാറി. ഇമ വെട്ടാതെ ആ മാസ്മരികത ഞാൻ നോക്കി നിന്നു.
പെട്ടെന്നാരോ എന്നെ തട്ടി വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കി. ഒരു സുന്ദരി കിളിക്കുഞ്ഞ്. അവൾ എനിക്ക് ചുറ്റും വട്ടമിട്ട് പറന്നു.അവളുടെ കിളിക്കൊഞ്ചൽ ആ സായ്ന്നത്തെ കൂടുതൽ മനോഹരമാക്കി.ഞാൻ കാറ്റിൻ്റെ താളത്തിൽ തെന്നി പാറി നിന്നു. അവളും ഒപ്പം നിന്നു. കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും ഞങ്ങൾ ആകാശ വീഥിയിൽ ഒരു മായാലോകം തീർത്തു. ഇളം വെയിലിൻ്റെ ചൂടിൽ തഴുകി തലോടുന്ന തെന്നലിൻ്റെ അകമ്പടിയിൽ കൈ കോർത്തു നടക്കുന്ന കമിതാക്കളുടെ പ്രണയ ലോകം ഞാനിവിടെ അനുഭവിച്ചു, അസ്വദിച്ചു. ഒരു അപ്പൂപ്പൻ താടി പോലെ ജീവിതം മൃദുലമായ് തീർന്നു.
പെട്ടെന്നാരോ എന്നെ പിന്നിലേക്ക് വലിച്ചു. ഞാൻ താഴ്ന്നു കൊണ്ടിരുന്നു. എൻ്റെ സ്വപ്നങ്ങളൊക്കെ അകലേക്ക് പോയ്.കൺമുന്നിൽ നിറഞ്ഞു നിന്ന മനോഹാരിത മാഞ്ഞു കൊണ്ടിരുന്നു. നിറഞ്ഞുനിന്ന പുഞ്ചിരി മാഞ്ഞു പോയ്.എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പകച്ചു പോയ്. അപ്പോഴാണ് അവളെക്കുറിച്ച് ഓർത്ത്, ആ കിളിക്കുഞ്ഞ് അകലങ്ങളിലേക്ക് പറന്നു പോയ്.ആഴങ്ങളിൽ വീണു കൊണ്ടിരിക്കുമ്പോൾ അവൾ മാഞ്ഞുപോകുന്നത് നിസ്സഹായനായ് ഞാൻ നോക്കി നിന്നു. ഒടുവിൽ മനസു നിയന്ത്രിച്ച് സ്വയം തിരിച്ചറിഞ്ഞപ്പോഴാണ് ഞാൻ ഒരു പട്ടം മാത്രമാണ് എന്നു തിരിച്ചറിഞ്ഞത്…..,
മനസുപിടഞ്ഞ ആ നിമിഷത്തിൽ ഞാൻ ഞെട്ടിയുണർന്നു. എല്ലാം ഒരു സ്വപ്നമായിരുന്നു. പക്ഷേ മനസു വല്ലാതെ കലങ്ങിയിരുന്നു. ഒരു ദീർഘ നിശ്വാസത്തിനു ശേഷം ഞാൻ കണ്ട സ്വപ്നം ഓർത്തെടുത്തു. ആ പട്ടം, അതു ഞാൻ തന്നെ അല്ലേ! അതെ അതു ഞാനാണ്. വിധി എന്ന ചരടിനാൽ ബന്ദിക്കപ്പെട്ട ജീവനുള്ള ഒരു പട്ടം.മനസു നിറയെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി മുന്നോട്ട് കുതിക്കുമ്പോൾ നിമിഷ നേരംകൊണ്ട് എല്ലാ സ്വപ്നങ്ങളും സന്തോഷങ്ങളും മായ്ച്ചു കളഞ്ഞ വിധി എന്ന യാഥാർത്യം. സ്നേഹിച്ചവരേയും സ്വന്തമെന്നു കരുതിയവരേയും മിത്രങ്ങളേയും അകറ്റി ഞാൻ ഏകനാണ് എന്നറിയിച്ച നിമിഷങ്ങൾ. സ്വന്തമായി ഒന്നും തീരുമാനിക്കാനും പ്രവർത്തിക്കാനും കഴിയാത്തവിദത്തിൽ എന്നിൽ നിയന്ത്രണങ്ങളുടെ കെടുകെട്ടി തളച്ചിട്ടിരിക്കുന്ന ഒരു പട്ടമാണിന്നു ഞാൻ………….,

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s