എൻ്റെ പനിനീർ പൂവ്

ഞാൻ, ഒരു പനിനീർ ചെടിയിലെ മുള്ള്
ആർക്കും വേണ്ടാത്ത ആരും സ്‌നേഹിക്കാത്ത
ആരെയോ കാത്തിരിക്കുന്ന
കൂർത്ത മുനയുള്ള മുള്ള്
കാലം കടന്നു പോയ് ഏകാന്തമാം
ഞാൻ കാത്തിരിപ്പൂ അവൾക്കായ്
രാവും പകലും പോയ് മറഞ്ഞു
വെയിലും മഴയും മാറി മറഞ്ഞു
കാലത്തിൻ രഥത്തേരിലേറി അവൾ
ഒരു മൊട്ടായ് ഉയർന്നു വന്നു
എൻ സ്നേഹത്തിൻ കരങ്ങളിലേറി
ഒരു പൂവായ് അവൾ വിരിഞ്ഞു നിൽപ്പു
കാവലിരിപ്പൂ ഞാൻ ഒന്നിമ ചിമ്മാതെ
ജാഗരൂകനായ് കൂർത്തുനിന്നു
എല്ലാം അവൾക്കായ് നീക്കിവെച്ചു
ആരും അവളെ ഇറുത്തെടുക്കാതിരിക്കാൻ
നീട്ടിയ കൈകളിൽ മുറിപ്പാടുകൾ
നൽകി ഞാൻ ഏവർക്കും
ഏറെ ഭയപ്പെട്ടേവരും ഒന്ന
വളെ തൊട്ടുതലോടാൻ
കലഹിച്ചവൾ ഒരു നാൾ എന്നോടു
അവൾക്കായ് പുഞ്ചിരി തൂകിയ
കൈകളെ ഞാന്നെന്നും
ആട്ടിയകറ്റിയ കാരണത്താൽ
വാക്കുകളാൽ കീറി മുറിച്ചെന്നെ
അന്ന്യൻ്റെ ലാളനകളേറ്റുവാങ്ങാൻ
പിണങ്ങി നിന്നെന്നോടു പിന്നവൾ
ഞാനെന്നും അവൾക്കൊരു ശല്യമായി
ഒരുനാൾ ഒരു കരം നീണ്ടുവന്നു
അവൾ പുഞ്ചിരിതൂകി പൂത്തുനിന്നു
സൗഹൃദം എന്നു നടിച്ച കൈകളാൽ
ഇറുത്തെടുത്തവൾ തൻ പ്രാണനെ
ഈറനണിഞ്ഞ കണ്ണുമായ് ഞാൻ
കാണരുതാത്തതു കണ്ടു നിന്നു
മണവും നിറവും മങ്ങിയനേരം
മണ്ണിലേക്കവളെ വലിച്ചെറിഞ്ഞു
മകളെ നിനക്കായ് കാവൽ നിന്നു ഞാൻ
ഈ ദുരിതം ഒന്നകറ്റിടുവാൻ
നിറമുള്ള ചതിയുടെ ലോകം നീ കണ്ടതില്ല
എന്നുടെ ഹൃദയം നീ തകർന്നുവല്ലോ……,

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s